Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muzaffarnagar

നാ​ല് മാ​സ​ത്തി​നി​ടെ 22 വ​ധ​ശി​ക്ഷ; ജ​ഡ്ജി​യി​ൽ​നി​ന്ന് 100 കൊ​ല​ക്കേ​സു​ക​ൾ മാ​റ്റി

ല​ക്നോ:  നാ​ലു​മാ​സ​ത്തി​നി​ടെ പ​ത്തു കേ​സു​ക​ളി​ലാ​യി 22 പേ​ർ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​യി​ൽ നി​ന്നും നൂ​റ് കൊ​ല​ക്കേ​സു​ക​ൾ മാ​റ്റി. മു​സാ​ഫ​ർ​ന​ഗ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ര​വി​കു​മാ​ർ ദി​വാ​ക​റി​ന്‍റെ കോ​ട​തി​യി​ൽ​നി​ന്നാ​ണ് കേ​സു​ക​ൾ മാ​റ്റി​യ​ത്. മേ​ൽ​ക്കോ​ട​തി​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് കേ​സു​ക​ൾ മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ടെ 10 കേ​സു​ക​ളി​ലാ​യി 22 വ​ധ​ശി​ക്ഷ​ക​ൾ വി​ധി​ച്ച​തോ​ടെ​യാ​ണ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ര​വി​കു​മാ​ർ ദി​വാ​ക​റു​ടെ വി​ധി​ക​ൾ ശ്ര​ദ്ധേ​യ​മാ​യ​ത്. വ​ധ​ശി​ക്ഷ​യോ ജീ​വ​പ​ര്യ​ന്തം ത​ട​വോ പ​ര​മാ​വ​ധി ശി​ക്ഷ​യാ​യി ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കൊ​ല​പാ​ത​ക കേ​സു​ക​ളാ​ണ് മാ​റ്റി​യ​ത്. 

ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ഭ​ര​ണ​പ​ര​മാ​യ ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി വീ​രേ​ന്ദ്ര കു​മാ​ർ സിം​ഗ് കേ​സു​ക​ൾ സ്വ​ന്തം കോ​ട​തി​യി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ച​ത്. ഇ​തോ​ടെ ര​വി​കു​മാ​ർ ദി​വാ​ക​റി​ന്‍റെ കോ​ട​തി​യി​ൽ പ​രി​ഗ​ണി​ച്ചി​രു​ന്ന 100 കൊ​ല​ക്കേ​സു​ക​ൾ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റും.

ജ​ഡ്ജി ര​വി​കു​മാ​ർ ദി​വാ​ക​റി​ന്‍റെ കോ​ട​തി​യി​ൽ കൊ​ല​പാ​ത​ക കേ​സു​ക​ൾ​ക്കു പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന​തി​ൽ അ​ഭി​ഭാ​ഷ​ക​രും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും ആ​ശ​ങ്ക പ​ങ്കു​വ​ച്ചി​രു​ന്ന​താ​യി ജി​ല്ല ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ത്യാ​ഗി പ​റ​ഞ്ഞു. മു​ൻ​പ് ബ​റേ​ലി​യി​ലെ കോ​ട​തി​യി​ൽ നി​യ​മി​ത​നാ​യ​പ്പോ​ൾ 13 വ​ധ​ശി​ക്ഷ​ക​ളാ​ണ് ര​വി​കു​മാ​ർ ദി​വാ​ക​ർ വി​ധി​ച്ച​ത്. 

ഇ​തു​ൾ​പ്പെ​ടെ 35 പേ​ർ​ക്ക് നി​ല​വി​ൽ ര​വി​കു​മാ​ർ ദി​വാ​ക​ർ വ​ധ​ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. ല​ക്നോ സ്വ​ദേ​ശി​യാ​യ ഈ 46​കാ​ര​ൻ 2009ൽ ​അ​സം​ഗ​ഢി​ൽ അ​ഡീ​ഷ​ണ​ൽ സി​വി​ൽ ജ​ഡ്‌​ജി​യാ​യാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് 2015 മേ​യ് മാ​സ​ത്തി​ൽ സു​ൽ​ത്താ​ൻ​പു​രി​ൽ സി​വി​ൽ ജ​ഡ്‌​ജി​യാ​യും അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റാ​യും അ​ദ്ദേ​ഹ​ത്തി​ന് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു.

 

Latest News

Corehub Up